മീഞ്ച ഗ്രാമ പഞ്ചായത്തിൽ തൂഫാൻ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിക്ക് തുടക്കമായി
September 30, 2026
മീഞ്ച ഗ്രാമ പഞ്ചായത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയായ ‘ഓപ്പറേഷൻ തൂഫാൻ’ പഞ്ചായത്ത് തല ഉദ്ഘാടനം വിപുലമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. 28.09.2026-ന് രാവിലെ 11 മണിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തൂഫാൻ പതാക ഉയർത്തിക്കൊണ്ട് പരിപാടിക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു.
തുടർന്ന് നടന്ന ബോധവൽക്കരണ സെഷനിൽ മഞ്ചേശ്വരം പോലീസ് സബ് ഇൻസ്പെക്ടർ ലഹരിയുടെ ദുരുപയോഗവും പ്രത്യാഘാതങ്ങളും സംബന്ധിച്ച് ക്ലാസ് എടുത്തു. ലഹരിമുക്ത സമൂഹസൃഷ്ടിക്കായി പരിപാടിയിൽ പങ്കെടുത്ത ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.