ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1956-ന് മുമ്പ് ഈ പഞ്ചായത്ത് പ്രദേശം ദക്ഷിണ കാനറ ജില്ലയിലായിരുന്നു. 1986-ല്‍ രൂപം കൊണ്ട മീഞ്ച ഗ്രാമപഞ്ചായത്തില്‍ എട്ട് ഗ്രാമങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. ഇതിന്റെ തലസ്ഥാനം മീയപ്പദവ് ആയിരുന്നു. 1-1-1962-ല്‍ മീഞ്ചഗ്രാമം ഉള്‍പ്പെട്ട മീഞ്ച പഞ്ചായത്ത് രൂപീകരിക്കുകയുണ്ടായി. വി.അനന്തരാമ താളിത്തായ ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്. മീഞ്ച എന്ന സ്ഥലം ഒരു പ്രധാനപ്പെട്ട ധനിക കുടുംബത്തിന്റെ പേരിനെ ആസ്പദമാക്കിയാണ് ഇട്ടിരിക്കുന്നത്. അതായത് മീഞ്ച എന്ന പേരിലുള്ള ബംട്ട കുടുംബത്തിലെ ഒരു പ്രധാന വ്യക്തിയായിരുന്നു ഹിന്ന ബംഡാരി. ബ്രിട്ടീഷ് ഭരണകാലത്ത് അദ്ദേഹത്തെ ഗ്രാമപട്ടേലരായി നിയമിച്ചിരുന്നു. ആ കുടുംബത്തിന്റെ പേര് തന്നെയാണ് മീഞ്ച ഗ്രാമത്തിനുണ്ടായത്. 1924 വരെ ഏകാദ്ധ്യാപക സ്കൂളുകള്‍ മാത്രമാണ് ഈ പ്രദേശത്തുണ്ടായിരുന്നത്. 1924-ല്‍ പ്രാഥമിക ബോര്‍ഡ് സ്കൂളുകള്‍ നിലവില്‍ വന്നു. ഇപ്പോള്‍ 5 എല്‍.പി. സ്കൂളുകളും, 4 യു.പി. സ്കൂളുകളും, 1 ഹൈസ്കൂളും ഇവിടെയുണ്ട്. കന്നഡയാണ് സ്കൂളിലെ അദ്ധ്യയന ഭാഷ. ഗ്രാമസേവാസംഘങ്ങള്‍ഗ്രന്ഥാലയങ്ങള്‍കലാലയങ്ങള്‍ എന്നിവയും ഇവിടെയുണ്ട്. ഈ പ്രദേശത്ത് യക്ഷഗാനംനാടകംമുതലായവ ആഘോഷവേളകളിലും പ്രദര്‍ശിപ്പിക്കപ്പെടുന്നു. കോളിയൂര്‍ ഗ്രാമകലാസേവാ സംഘടനസസിഗോളില്‍ വാണി നഗറില്‍ ജ്ഞാനോദയ സമാജംകുളൂര്‍ ഗ്രാമത്തില്‍ നവയുവ കലാവൃന്ദ ചിലനബാളിയൂര്‍ മുസ്ളീം സംയുക്ത സംഘംമൂഡംബൈല്‍ നവജീവന മിത്ര മണ്ഡളികഡംബാര്‍ റൂറല്‍ ഡെവലപ്മെന്റ് ട്രസ്റ്റ് (റി)തപോവന ട്രസ്റ്റി മീയപ്പദവ്മജിബൈലു ഫ്രണ്ട്സ് എന്നീ സാംസ്ക്കാരിക സ്ഥാപനങ്ങള്‍ ഇവിടുത്തെ സാംസ്കാരിക മേഖലയിലെ പ്രധാന കാല്‍വയ്പുകളാണ്. മീഞ്ച- മഞ്ചേശ്വരം ഈ പ്രദേശത്തെ ഒരു പ്രധാന റോഡാണ്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മംഗലാപുരത്തേക്ക് വില്‍പ്പനക്കായി കൊണ്ടു പോകുന്നത് ഈ റോഡിലൂടെയാണ്. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസര്‍ഗോഡ് അതിപുരാതനകാലത്തു തന്നെ പ്രസിദ്ധമായ പ്രദേശമാണ്. കേരളപ്പിറവിയോടനുബന്ധിച്ചാണ് കാസര്‍ഗോഡ് കേരള സംസ്ഥാനത്തിന്റെ ഭാഗമായത്. 1957-ല്‍ കാസര്‍ഗോഡ് താലൂക്ക് വിഭജിച്ച് ഹോസ്ദുര്‍ഗ് താലൂക്ക് രൂപം കൊണ്ടു. പഴയ കണ്ണൂര്‍ ജില്ലയിലെ കാസര്‍ഗോഡ്ഹോസ്ദുര്‍ഗ് താലൂക്കുകളാണ് കാസര്‍ഗോഡ് ജില്ലയായി മാറിയത്. കേരളത്തിന്റെ  പതിനാലാമതു ജില്ലയായി 1984-ല്‍ ആണ്  കാസര്‍ഗോഡ് നിലവില്‍ വന്നത്. 77 കി.മീ കടല്‍തീരമുള്ള കാസര്‍ഗോഡ് ജില്ലയില്‍ 5625 ഹെക്ടര്‍ വനമുള്ളതായി കണക്കാക്കപ്പെടുന്നു. ചന്ദ്രഗിരിമഞ്ചേശ്വരംഉപ്പളഷിറിയകുമ്പള-എടനാട്മൊഗ്രാല്‍-കളത്തൂര്‍കളനാട്-ചട്ടഞ്ചാല്‍ബേക്കല്‍- കാവിനടുക്കചിത്താരി-കരുടിയനീലേശ്വരം-കിണാനൂര്‍- കാര്യങ്കോട്പാലായി-ചീമേനി എന്നിവയാണ് ജില്ലയിലെ പ്രധാന നദികള്‍. ബേക്കല്‍: കടലിനഭിമുഖമായി സ്ഥിതിചെയ്യുന്ന പ്രാചീനമായ കോട്ടയാണ് ബേക്കല്‍ കോട്ട. കാസര്‍ഗോഡുനിന്ന് 12 കിലോ മീറ്റര്‍ അകലെയായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. 1763-ല്‍ ഹൈദരാലി ബേക്കല്‍ കോട്ട പിടിച്ചെടുത്തു. 1789-ല്‍ ടിപ്പു സുല്‍ത്താനെ തുരത്തി ഈസ്റ്റ് ഇന്ത്യാ കമ്പനി ഈ പ്രദേശം പിടിച്ചെടുക്കുകയുണ്ടായി. കാസര്‍ഗോഡ് ജില്ലയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ബേക്കല്‍. ബേക്കലില്‍ നിന്ന് 30 കിലോ മീറ്റര്‍ അകലെയുള്ള ദ്വീപാണ് വലിയപറമ്പ. ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. ഒമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച അനന്തപുരം ക്ഷേത്രം കുമ്പളയില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയാണ്. പ്രസിദ്ധമായ ജലക്ഷേത്രം എന്നറിയപ്പെടുന്ന അനന്തപുരം തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂല സ്ഥാനമാണെന്ന് വിശ്വസിക്കുന്നു. കാസര്‍ഗോഡു നഗരത്തില്‍ നിന്ന് 6 കിലോ മീറ്റര്‍ അകലെയുള്ള മനോഹരമായ കടല്‍ത്തീരമാണ് കാപ്പില്‍ ബീച്ച്. മദ്രാസ് ഗവണ്‍മെന്റിന്റെ കീഴില്‍ 1914-ല്‍ സ്ഥാപിതമായ കാര്‍ഷിക ഗവേഷണാലയം 1970 മുതല്‍ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി. ടി ഡി ആദ്യമായി വികസിപ്പിച്ചത് ഇവിടെയാണ്. കേരളത്തില്‍ പുകയില ഉത്പാദിപ്പിക്കുന്ന അപൂര്‍വ്വം സ്ഥലങ്ങളിലൊന്നാണ് കാസര്‍ഗോഡ്. പള്ളിക്കരഅജാനൂര്‍പൂഞ്ചാവി തുടങ്ങിയ തീരപ്രദേശങ്ങളിലും കുണിയകല്യോട്ട്പുല്ലൂര്‍-പെരിയ എന്നിവിടങ്ങളിലും പുകയില വന്‍ തോതില്‍ കൃഷി ചെയ്തു വരുന്നു. കശുവണ്ടിഅടയ്ക്ക തുടങ്ങിയവയുടെ ഉത്പാദനത്തിലും ജില്ല മുന്‍പന്തിയിലാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അടയ്ക്കപുകയിലവറ്റല്‍ മുളക് എന്നിവ ഉത്പാദിപ്പിക്കുന്നത് ഈ ജില്ലയിലാണ്. ജില്ലയിലെ ജനസംഖ്യയുടെ മുക്കാല്‍ ഭാഗവും മലയാളികളാണ്. കന്നഡതുളുമറാട്ടിഹിന്ദുസ്ഥാനി എന്നീ ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗവും ഇവിടെയുണ്ട്